ജാമ്യവ്യവസ്ഥ ലംഘിച്ചു, ദിലീപിനെ കുരുക്കാൻ പൊലീസ് | filmibeat Malayalam

2017-11-14 145

It has been reported that actor Dileep violated Bail conditions.

ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് റിപ്പോർട്ട്. കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകുകയും കേസില്‍ സാക്ഷിയാകാൻ സാധ്യത കല്‍പ്പിക്കപ്പെടുകയും ചെയ്യുന്ന നാദിർഷയുമായി പൊലീസ് ബന്ധപ്പെടാൻ ശ്രമിച്ചെന്നാണ് റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ പരാതി നല്‍കിയതും ജാമ്യവ്യവസ്ഥയുടെ ലംഘനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കേസിലെ പ്രധാനസാക്ഷി മൊഴിമാറ്റിയത് ദിലീപിൻറെ സമ്മർദ്ദം മൂലമാണെന്നാണ് പൊലീസിൻറെ സംശയം. നടിയെ ആക്രമിച്ച കേസില്‍ ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപിന് 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ മാസമാണ് കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ഈ മാസം പൊലീസ് കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ്്. ഈ സാഹചര്യത്തില്‍ മറ്റ് സാക്ഷികളുമായി പൊലീസ് ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു.